ഡൽഹി: ക്രിപ്റ്റോ കറൻസിയുടെ പ്രചാരം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ജനാധിപത്യരാഷ്ട്രങ്ങൾ ഒരുമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ വിപ്ലവമുണ്ടാക്കിയ വെല്ലുവിളികൾ നേരിടാൻ സമാന ചിന്തയുള്ള രാഷ്ട്രങ്ങൾ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘സിഡ്നി ഡയലോഗി’ൽ നടത്തിയ വെർച്വൽ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ ഉപയോഗിക്കണമെന്നത് രാഷ്ട്രങ്ങളുടെ താൽപര്യമാണ്. പൊതു അഭിപ്രായങ്ങൾ വ്യാജമായി നിർമിക്കാനുള്ള ശ്രമങ്ങൾ തടയാനും ഭാവി സാങ്കേതിക വിദ്യയുടെ നിർമാണത്തിനും വിതരണത്തിനും ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ-ആധുനിക സാങ്കേതിക വിദ്യയും ഡിജിറ്റൽ മേഖലയും ലോകത്തിലെ നിയമവ്യവസ്ഥയിൽ ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച വാർഷിക ഉച്ചകോടിയാണ് ‘സിഡ്നി ഡയലോഗ്’.
Discussion about this post