ചെന്നൈ: തമിഴ്‌നാട്ടിൽ ന്യൂനമര്‍ദം ശക്തിപ്പെട്ടു. ഈ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ 16 ജില്ലകളില്‍ ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറി വെള്ളിയാഴ്ച പുലർച്ചെ ചെന്നൈക്ക് സമീപത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തീരദേശ ജില്ലകളിലും പുതുച്ചേരി- കാരക്കല്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ചെന്നൈ നഗരത്തില്‍ ഇടവിട്ട് മഴ പെയ്തിരുന്നു. വൈകീേട്ടാടെ ഇടിമിന്നലോടുകൂടിയ കനത്ത മഴയായി മാറി. ചിലയിടങ്ങളില്‍ വീണ്ടും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇതുകാരണം വാഹനഗതാഗതം മറ്റു വഴികളില്‍ തിരിച്ചുവിട്ടു. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് 600 ഭീമന്‍ മോേട്ടാര്‍ പമ്ബുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നവംബര്‍ ആറ് മുതല്‍ 11 വരെ ഉണ്ടായ പേമാരിയിലും രൂക്ഷമായ മഴക്കെടുതികളാണുണ്ടായത്. ഇതുമൂലം ചെന്നൈയിലെ ജനജീവിതത്തെ ബാധിച്ചിരുന്നു. നാഗപട്ടണം, കടലൂര്‍ തുറമുഖങ്ങളില്‍ അപായ മുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം നാല് ട്രെയിനുകള്‍ പൂര്‍ണമായും 17 ട്രെയിനുകള്‍ ഭാഗികമായും സര്‍വിസ് റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.












