ഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോൾ ശബ്ദം എന്നറിയപ്പെടുന്ന പ്രമുഖ കമന്‍റേറ്റര്‍ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഒമ്പത് ഫിഫ ലോകക്കപ്പുകള്‍, ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബാളിലെ എന്‍സൈക്ലോപീഡിയ എന്നും നോവി കപാഡിയ അറിയപ്പെട്ടു. ഫുട്ബോൾ മാത്രമല്ല, ക്രിക്കറ്റും ഹോക്കിയും അദ്ദേഹം സൂക്ഷ്മമായി പിന്തുടര്‍ന്നിരുന്നു. നോവി കപാഡിയയുടെ ‘ബെയര്‍ഫീറ്റ് ടു ബൂട്സ്’ എന്ന പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു.












