തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് രാജി വെച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇത് സംബന്ധിച്ച് പരാതി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നല്‍കിയിരുന്നു. സീറ്റ് വിഭജനത്തിചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം നിലനില്‍ക്കേയാണ് യുത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ രാജി.
Discussion about this post