ഡൽഹി: മഹാരാഷ്ട്രയിൽ ഉടൻ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നാരായൺ റാണെ. മാർച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ഭരണമാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന കോൺഗ്രസിനും ശിവസേനക്കും എൻസിപ്ക്കും ഇടയിൽ തർക്കം രൂക്ഷമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2014- 2109 കാലഘട്ടത്തിൽ ഭരണം നടത്തിയ ബിജെപി-ശിവസേന സഖ്യത്തിന് തന്നെയാണ് ഇത്തവണയും ജനങ്ങൾ ഭരണം നൽകിയത്. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ അധികാരത്തിന് വേണ്ടി ശിവസേന മറുകണ്ടം ചാടുകയായിരുന്നു.
നിലവിൽ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് നേതൃതം നൽകുന്ന ബിജെപി.










