തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറാകാത്ത ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാളുടെ ഭാര്യ വൃക്ക ദാനം ചെയ്യുന്നതിനു മുന്നോടിയായുള്ള പരിശോധനകൾ പൂർത്തീകരിച്ചിരുന്നു. തീരദേശം കേന്ദ്രീകരിച്ചു അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഭാര്യ വൃക്ക നൽകാൻ വിസമ്മതിച്ചു.
ഇതോടെ ഇയാൾ മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം കുട്ടികളെയും ഭാര്യയെയും മർദിച്ചതിനെത്തുടർന്ന് പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.












