കൊല്ലം: കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പിന്നീട് എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ഇരു വിഭാഗവും അഞ്ചലിലൂടെ പ്രകടനമായെത്തി ഇരു വിഭാഗത്തിന്റേയും കൊടി തോരണങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു. പരസ്പരം കൊലവിളിച്ച് നടന്ന പ്രവർത്തകർ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പ്രദേശത്ത് പൊലീസ് സന്നാഹം ശക്തമാണ്.
Discussion about this post