Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ)

by Brave India Desk
Dec 1, 2021, 09:25 pm IST
in International, Video
Share on FacebookTweetWhatsAppTelegram

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതെങ്ങനെ? ലോകരാജ്യങ്ങൾ തേടുന്നത് ഇസ്രായേലിന്റെ ആ ബ്രഹ്മാസ്ത്രത്തെയാണ് ‘ അയൺ ഡോം ‘. അതിർത്തി കടക്കും മുൻപെ ശത്രുക്കളുടെ മിസൈലുകളെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനം . ഇക്കഴിഞ്ഞ സംഘർഷ കാലത്ത് പലസ്തീൻ ഇസ്രായേലിനു നേർക്ക് തൊടുത്തത് 2500 ഓളം മിസൈലുകളാണ് . എന്നാൽ ഇതിൽ മൂന്നിലൊന്ന് പോലും അതിർത്തി കടന്ന് ഇസ്രായേലിൽ പതിച്ചില്ലെന്നതാണ് വാസ്തവം.

ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകൾ ഇസ്രേയലിൽ പതിക്കാതെ തടയുന്നതിന്റെ മുഴുവൻ ക്രെഡിറ്റും അയൺ ഡോം എന്ന ഈ പ്രതിരോധ സംവിധാനത്തിനാണ്. വടക്കൻ നഗരമായ ഹാഫിയയിൽ ഉള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം എന്ന ഇസ്രയേലിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അയൺ ഡോം വികസിപ്പിച്ചെടുത്തത്. എന്നാൽ അമേരിക്കയും ഇതിൽ പണം മുടക്കിയിട്ടുണ്ട്.   ഓരോ അയൺ ഡോമിനും ഏകദേശം 100 ദശലക്ഷം ഡോളർ ആണ് വില. ഇതിൽ പ്രയോഗിക്കുന്ന ഓരോ മിസൈലിനും 50,000 ഡോളർ ചെലവുണ്ട്.

Stories you may like

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ജനവാസ മേഖലയിലേക്കും മറ്റ് തന്ത്രപ്രധാന മേഖലകളിലേക്കുമുള്ള മിസൈൽ ആക്രമണങ്ങളെ നിർവീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയൺ ഡോം പ്രതിരോധ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. 2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി. 2011ൽ ദക്ഷിണ നഗരമായ ബീർഷെവയിൽ, ഗാസ മുനമ്പിൽ നിന്നും 40 കിലോമീറ്റർ ദൂരത്തിലാണ് ആദ്യമായി അയൺ ഡോം ബാറ്ററി സ്ഥാപിച്ചത്. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പു തന്നെ ആകാശത്തുവെച്ച് അത് തകര്‍ക്കപ്പെടും. ചിലപ്പോള്‍ അത് സംഭവിക്കുക ശത്രുവിന്റെ പരിധിക്കുള്ളില്‍ വെച്ചുതന്നെ ആയിരിക്കും.

ഹമാസിൽ നിന്നും ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടാകുന്ന മേഖലയായിരുന്നു ഇത്. പലസ്തീനിയൻ മേഖലയിൽ നിന്നും റഷ്യൻ നിർമ്മിത ഗ്രാഡ് റോക്കറ്റുകളെ പ്രതിരോധിക്കുക കൂടിയാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. ഇന്ന് ഇത്തരത്തിൽ 10 ബാറ്ററികൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ട്.

മൂന്ന് യൂണിറ്റുകളാണ് ഒരു അയണ്‍ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ,മിസൈലുകള്‍ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു ‘ബാറ്ററി’. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകള്‍ തയ്യാറായിരിക്കും. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും .

70 കിലോമീറ്റർ വരെ പരിധിക്കുള്ളിൽ വിവിധ തരം ഹ്രസ്വ ദൂര റോക്കറ്റുകൾ തടയാൻ ഈ സംവിധാനത്തിന് കഴിയും. വൻ പീരങ്കി ബാരേജുകൾ കൈകാര്യം ചെയ്യുന്നതിനാണ് അയൺ ഡോം രൂപകൽപന ചെയ്തിരിക്കുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.

ഓരോ ലോഞ്ചറിനും ഇരുപത് ഇന്റർസെപ്ഷൻ മിസൈലുകളുണ്ട്. ഒരേ സമയം നിരവധി മിസൈലുകൾ പ്രയോഗിക്കാൻ കഴിയും. ഈ മിസൈലുകൾ സ്റ്റാറ്റിസ്റ്റിക്കൽ ആയുധങ്ങളാണ്.

റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈല്‍ തൊടുക്കുകയും ചെയ്യും.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും പിന്തുടർന്ന് വരുന്ന അമേരിക്കയും- ഇസ്രയേലും തമ്മിലുള്ള സഖ്യത്തിൻ്റെ തന്ത്രപരമായ ഘടകങ്ങളിൽ ഒന്നാണ് അയൺ ഡോം. 2019ൽ അമേരിക്കൻ സേന രണ്ട് അയൺ ഡോം ബാറ്ററികൾ വാങ്ങുന്നതിനായി കരാറിൽ ഏർപ്പെട്ടിരുന്നു. അമേരിക്കയുടെ മിസൈൽ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. അയണ്‍ ഡോം ഉപയോഗിച്ചു തുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ 2,400ല്‍ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ച് തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Tags: videoIron Domeisrael
Share44TweetSendShare

Latest stories from this section

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

Discussion about this post

Latest News

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies