കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 91 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ജഹ്ഫറുല്ലയിൽ നിന്ന് 1,465 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
മിശ്രിത രൂപത്തിലാക്കിയ സ്വർണം കാലിൽ കെട്ടിവച്ചു കടത്താനായിരുന്നു ശ്രമം. ഷാർജയിൽനിന്നുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി സലീഖിൽ നിന്നും 865 ഗ്രാം സ്വർണമാണ് പിടിച്ചത്. ഡിആർഐയിൽ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ടി.എ.കിരണ്‍, സൂപ്രണ്ടുമാരായ സി.പി.സബീഷ്, സന്തോഷ് ജോണ്‍, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ വീരേന്ദ്ര പ്രതാപ് ചൗധരി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Discussion about this post