Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നാലര വര്‍ഷം കൊണ്ട് യു.പി സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃകയായി മാറിയെന്ന് യോഗി ആദിത്യനാഥ്

by Brave India Desk
Dec 3, 2021, 12:44 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ : ഉത്തര്‍പ്രദേശ് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സമാധാനത്തിന്റെയും വികസനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണത്തിലൂടെ ഉത്തര്‍പ്രദേശ് ഏറ്റവും മികച്ച സംസ്ഥാനമായി മാറി. സഹറണ്‍പൂരിലെ മാ ശാകുംഭരി സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ അഴിമതിയുടെ പാതയില്‍ നിന്ന് മുക്തമാക്കി വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

നാലര വര്‍ഷമായി യുപിയിലെ ക്രമസമാധാനം മികച്ചതായി തുടരുന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷമാണെന്നും, കലാപങ്ങള്‍ക്ക് ഒരു തരത്തിലും അവസരം നല്‍കാത്ത വിധം സാഹചര്യം നല്ലതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തില്‍ വളരെ നല്ല മുന്നേറ്റം കൈവരിച്ചു. ഇത് എല്ലാവരുടെയും പിന്തുണയോട് കൂടിയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലാണ് ശ്രദ്ധയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ സര്‍ക്കാരുകള്‍ക്ക് വികസനമെന്ന ഒരു അജണ്ട ഇല്ലായിരുന്നു. വംശീയ രാഷ്ട്രീയവും ജാതീയതയും മാത്രമായിരുന്നു അവരുടെ അജണ്ട. അവിടെ വികസനത്തിനും ദേശീയതയ്ക്കും ഇടമുണ്ടായിരുന്നില്ല. അവര്‍ വിദ്യാഭ്യാസം, തൊഴില്‍, വളര്‍ച്ച, പാവപ്പെട്ടവരുടെ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലയളവ് കൊണ്ട് ആരോഗ്യ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചു. പ്രതിരോധ ഇടനാഴിയും ദേശീയ പാതകളും എക്സപ്രസ്സ് ഹൈവേകളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി. ഫിലിംസിറ്റി പുതിയ തലമുറയ്ക്കും കലാകാരന്മാര്‍ക്കും രാജ്യത്തെ മികച്ച സൗകര്യമാണ് ഒരുക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷക്കാലത്ത് സംസ്ഥാനം കലാപങ്ങളില്‍ നിന്ന് മുക്തമായിരുന്നു. ആളുകള്‍ക്ക് സമാധാനപരമായി ഹോളി, ദീപാവലി, ദുര്‍ഗ്ഗാ പൂജ, ജന്മാഷ്ടമി എന്നിവ ആഘോഷിക്കാന്‍ കഴിഞ്ഞു. 500 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് , ചരിത്രപരമായ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ അയോദ്ധ്യ ഇപ്പോള്‍ തയ്യാറാണ്. ഇതിനെല്ലാം കാരണം രാജ്യം ഇന്ന് സുരക്ഷിതമായ കരങ്ങളിലായതാണ്. രാജ്യത്തിന്റെ വികസനത്തില്‍ ഉത്തര്‍പ്രദേശ് വലിയ പങ്ക് വഹിക്കുന്നുവെന്നും, പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശ് വികസനത്തിന്റെ പാതയിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 

Tags: Uttar Pradesh Chief Minister Yogi Adityanath
Share6TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies