സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാക്കിസ്ഥാൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീർ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല.
സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണം
Discussion about this post