കാശി വിശ്വനാഥ ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ ഈ നിർമ്മിതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച തൊഴിലാളികൾക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. കൊവിഡ് കാലത്ത് പോലും ഇവിടെ ജോലികൾ തുടർന്നിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമ്മുടെ കരകൗശല വിദഗ്ധർ, എഞ്ചിനീയർമാർ, പ്രാദേശിക ഭരണകർത്താക്കൾ, പ്രദേശവാസികൾ എന്നിവർക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ പ്രധാനസേവകനായ താൻ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post