ഡൽഹി: രാജ്യത്തെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ പങ്ക് അതുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ എഴുപത്തിയൊന്നാം സ്മൃതി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരമർപ്പിച്ചു. സർദാർ പട്ടേലിന്റെ ഭരണ നൈപുണ്യത്തോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഈ പുണ്യ ദിനത്തിൽ സർദാർ പട്ടേലിനെ ഓർമ്മിക്കുകയാണ്. അദ്ദേഹത്തിന്റെ അതുല്യമായ സേവനങ്ങൾക്കും ഭരണ നൈപുണ്യത്തിനും രാജ്യത്തെ ഏകീകരിക്കാനുള്ള തീവ്രമായ പരിശ്രമങ്ങൾക്കും രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുന്നു.‘ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ 562 നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച് രാജ്യത്തെ റിപ്പബ്ലിക് ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സർദാർ വല്ലഭായ് പട്ടേൽ 1950 ഡിസംബർ 15നാണ് അന്തരിച്ചത്.
Discussion about this post