പഞ്ച്മഹാൽ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണ ശാലയിൽ സ്ഫോടനം. പഞ്ച്മഹാലിലെ ഗോഘംബയിലെ ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
രാവിലെ 10.00 മണിയോടെയായിരുന്നു സ്ഫോടനമെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ ശബ്ദം നിരവധി കിലോമീറ്ററുകൾക്ക് അപ്പുറം വരെ കേൾക്കാമായിരുന്നു. സംഭവ സ്ഥലത്ത് അഗ്നിരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഫ്ലൂറിൻ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ജി എഫ് എൽ. മുപ്പത് വർഷമായി പ്രവർത്തിച്ചു വരുന്ന കമ്പനിയാണ് ഇത്. ഫ്ലൂറോ പോളിമറുകൾ, റെഫ്രിജെറന്റുകൾ എന്നിവയാണ് ഇവിടത്തെ പ്രധാന ഇനങ്ങൾ.











