തിരുവനന്തപുരം: വായിൽ തുണി തിരുകി പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വലിയതുറ സ്വദേശി 32കാരനായ സുനിൽ അൽഫോൺസിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
എട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരിയുടെ വായിൽ തുണി കെട്ടിയിട്ട് രണ്ട് പേർ ചേർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് സുനിൽ.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക പരാതിക്കാരിയായ പെൺക്കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2014 ഫെബ്രുവരി 26 ന്, പനി ബാധിച്ച പെൺകുട്ടി വലിയതുറ ആശുപത്രിയാൽ ചികിൽസയ്ക്ക് എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Discussion about this post