കെ റെയില്‍ പദ്ധതിയുടെ പേരില്‍ നഗരങ്ങളില്‍ നിന്ന് മാറിയുള്ള സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ലാഭക്കച്ചവടം നടത്താമെന്ന് സാമൂഹിക പ്രവര്ത്തകന് പ്രശാന്ത് ഭൂഷണ്. യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ വന്‍കിട കരാറുകളുണ്ടാക്കി അഴിമതി നടത്താനും സാധിക്കുമെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു. കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്.
നിലവിലുള്ള റെയില്‍ പാത 10,000 കോടി രൂപയ്ക്കു വികസിപ്പിച്ച് കഴിഞ്ഞാല്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. ഈ പദ്ധതി നിലവിലിരിക്കുമ്പോഴാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയില്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നത്. പദ്ധതിക്ക് പലിശ രഹിത വായ്പ എന്നത് വെറും വാക്കാണെന്നും വിദേശനാണ്യ വിനിമയ നിരക്കിലെ 56% വാര്‍ഷിക വര്‍ധന പരിഗണിച്ചാല്‍ തന്നെ വലിയ ബാധ്യതയുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
Discussion about this post