പ്രിയങ്ക വദ്ര ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം നിയോഗിച്ച അന്വേഷണ സംഘം. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ മക്കളായ മിരായ വദ്ര (18) യുടെയും റൈഹാന്‍ വദ്രയുടെ(20)യും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തതായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഫോണ്‍ ചോര്‍ത്തലിന് പുറമേ തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പോലും അവര്‍ ഹാക്ക് ചെയ്യുകയാണ്. യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം നടത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.
Discussion about this post