ചെന്നൈ: കർണാടകക്ക് പിന്നാലെ തമിഴ്നാട്ടിലും ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് ഇന്ന് വൈകുന്നേരം 3.14ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി.
കർണാടകയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം ഉണ്ടായത് ജനങ്ങളിൽ ആശങ്ക പടർത്തുന്നു. ഇന്ന് ചിക്കബല്ലാപുരയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തി.
ഉച്ചയ്ക്ക് 2.16ഓടെയായിരുന്നു ഭൂചലനം. കഴിഞ്ഞ ദിവസം ചിക്കബല്ലാപുരയിൽ റിക്ടർ സ്കെയിലിൽ 2.9ഉം 3.0ഉം രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായിരുന്നു.
കർണാടകയുടെ തലസ്ഥാനമായ ബംഗലൂരുവിലും കഴിഞ്ഞ ദിവസം ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് നഗരത്തിൽ ഉണ്ടായത്. രാവിലെ 07. 14നായിരുന്നു ഭൂചലനം.
Discussion about this post