ലഖ്നൗ: ഉത്തർ പ്രദേശിൽ കൊലവിളി പ്രസംഗം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസിക്ക് മറുപടിയുമായി ബിജെപി.
ബാബറിനെയും ഔറംഗസീബിനെയും പോലെയുള്ള ആക്രമണകാരികൾ ഭാരതത്തെ പലകുറി നശിപ്പിക്കാൻ ശ്രമിച്ചു. അന്ന് അവരെ എതിരിടാൻ ഈ മണ്ണ് മഹാറാണാ പ്രതാപിനെയും വീരശിവജിയെയും പോലെയുള്ള മഹാരഥന്മാർക്ക് ജന്മം നൽകി. ഇന്ന് ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ചെറുത്ത് നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും പോലെയുള്ള കരുത്തരായ നേതാക്കൾ ഈ രാഷ്ട്രത്തെ സംരക്ഷിക്കുന്നു. ഇങ്ങനെയുള്ള സനാതന ഭാരത ഭൂമിയെ നശിപ്പിക്കാൻ ഒരിക്കലും ആർക്കും സാധ്യമല്ല. ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.
ആവശ്യം വരുമ്പോൾ ഇനിയും മഹാറാണാ പ്രതാപുമാരും ശിവജിമാരും മോദിമാരും യോഗിമാരും ഇവിടെ ജന്മമെടുക്കുമെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു. യോഗിയും മോദിയും പോയാൽ നിങ്ങളെ ആര് രക്ഷിക്കുമെന്ന ഒവൈസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംബിത് പത്ര.









