തിരുവനന്തപുരം: രാത്രിയിൽ മകളുടെ മുറിയിൽ കയറിയ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചായക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലൻ ആയുധവുമായി എത്തി അനീഷിനെ കുത്തി വീഴ്ത്തുകയായിരുന്നു.
വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തല്ലിത്തകർത്താണ് ലാലൻ അകത്ത് കയറിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Discussion about this post