Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സിദ്ദിഖ് കാപ്പൻ കേസിലെ യാഥാർഥ്യങ്ങൾ: ഭീകരവാദ ബന്ധങ്ങൾക്ക് അച്ചാരം നൽകുന്നതാരാണ്?

അഭിലാഷ് കുര്യന്‍ ജോര്‍ജ് എഴുതുന്നു.

by Brave India Desk
Dec 31, 2021, 08:00 am IST
in Kerala, India, Article
Siddique Kappan terror links

Siddique Kappan terror links

Share on FacebookTweetWhatsAppTelegram

കഴിഞ്ഞ കുറച്ചു കാലങ്ങളായി സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ ഏതടവും സ്വീകരിക്കാൻ തയ്യാറായാണ് ദേശവിരുദ്ധശക്തികളുടെ അച്ചാരവും വാങ്ങി പല വിഴുപ്പലക്കലുകാരും വാർത്തകൾ പടച്ചുവിടുന്നത്. ഒപ്പം സിദ്ദിഖ് കാപ്പനെതിരേ തെളിവുകൾ നൽകുന്നതിൽ നിന്ന് അയാൾക്ക് ചുറ്റുമുണ്ടായിരുന്നവരെ സമ്മർദ്ദത്തിലാക്കാനും കൃത്യമായ പ്രചരണപ്രരിപാടികളുമായി ഒരുകൂട്ടം ആൾക്കാർ രംഗത്തെത്തിയിട്ടുണ്ടെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും.

സിദ്ദിഖ് കാപ്പനെ വെള്ളപൂശാൻ ചില മാധ്യമങ്ങൾ പടച്ചു വിടുന്നതു കള്ളക്കഥകൾ മാത്രമാണെന്ന് കാപ്പനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. മൂന്നു മാധ്യമ പ്രവർത്തകരാണ് സിദ്ദിഖ് കാപ്പനെ കുടുക്കിയതെന്നാണ് പ്രചരണം. ഓർഗനൈസർ അസോഷ്യേറ്റ് എഡിറ്റർ ശ്രീദത്തൻ, മലയാള മനോരമ പട്ന ലേഖകൻ വി.വി.ബിനു, 24 ന്യൂസ് ഡൽഹി ലേഖകൻ ബൽറാം നെടുങ്ങാടി എന്നിവർക്ക് നേരേയാണ് ആരോപണത്തിന്റെ ചൂണ്ടുവിരലുകളുമായി പോപ്പുലർ ഫ്രണ്ട് സഹതാപികൾ  പാഞ്ഞടുക്കുന്നത്.

Stories you may like

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

സിദ്ദിഖ് കാപ്പന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചും ചില രേഖകൾ ഇവരിൽ നിന്നു യുപി പൊലീസ് ശേഖരിച്ചുവെന്നതിനപ്പുറം കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് ഈ രേഖകൾ അടിസ്ഥാനമാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം.

സിദ്ദിഖ് കാപ്പൻ കെയുഡബ്ല്യൂജെ സെക്രട്ടറി എന്ന നിലയിൽ സർക്കാർ ഫണ്ട് വെട്ടിപ്പു നടത്തിയതിന്റെ രേഖകളാണ് വി.വി.ബിനുവിൽ നിന്ന് യുപി പൊലീസിനു ലഭിച്ചത്. കേരള സർക്കാർ പബ്ലിക് റിലേഷന്‍സ് വകുപ്പിൽ നിന്നും വിജിലൻസിൽ നിന്നും ലഭിച്ച ചില വിവരാവകാശ രേഖകളാണ് വി.വി.ബിനു യുപി പൊലീസ് ആവശ്യപ്പെട്ടപ്പോൾ കൈമാറിയത്.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കെയുഡബ്ല്യൂജെ ഡൽഹി ഘടകം നൽകേണ്ട സംഭാവനയ്ക്കായി ബാങ്ക് അക്കൗണ്ടിലേക്കു സ്വീകരിച്ച തുക സർക്കാരിനു കൈമാറിയില്ലെന്നു കണ്ടതിനെ തുടർന്നു ഫെഡറൽ ബാങ്കിന്റെ ശാഖയ്ക്ക് ബൽറാം നൽകിയ പരാതിയാണ് ഒരു രേഖ. ഹത്രാസിൽ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലാകുന്നതിന് ഏഴു മാസം മുൻപായിരുന്നു ബൽറാം ഈ പരാതി ബാങ്ക് മാനേജർക്കു നൽകിയത്.

ഇൻഡസ് സ്ക്രോൾ ഓൺലൈൻ എഡിറ്റർ കൂടിയായ ശ്രീദത്തൻ സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ചില വാർത്തകളെ കുറിച്ചുള്ള രേഖകളാണ് യുപി പൊലീസിനു കൈമാറിയത്. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ വെടിയേറ്റു മരിച്ചുവെന്നത് ഉൾപ്പെടെ ചില വ്യാജ വാർത്തകൾ സിദ്ദിഖ് കാപ്പൻ പ്രചരിപ്പിച്ചുവെന്നതാണ് 2020 മാർച്ചിൽ ഇൻഡസ് സ്ക്രോളിൽ വന്ന വാർത്ത. ആറു മാസത്തിനു ശേഷമാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്.

സിദ്ദിഖ് കാപ്പന്റെ ലാപ്ടോപിൽ നിന്നാണ് ഈ രേഖകളിൽ ഭൂരിഭാഗവും യുപി പൊലീസിനു ലഭിച്ചത്. ഈ രേഖകളുടെ നിജസ്ഥിതി അറിയാൻ യുപി പൊലീസ് മാധ്യമ പ്രവർത്തകരോട് അന്വേഷിക്കുകയും ചില അധിക രേഖകൾ ശേഖരിക്കുകയും ചെയ്തു.

യുപി പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിൽ ലഭിച്ച രേഖകളായി കേസ് ഡയറിയിൽ ഈ രേഖകൾ ഉൾക്കൊള്ളിച്ചെങ്കിലും കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് അടിസ്ഥാനമാക്കിയിട്ടില്ല. കാപ്പൻ കേസിലെ സാക്ഷിപ്പട്ടികയിലുള്ള 50 പേരിൽ ഈ മാധ്യമപ്രവർത്തകർ ആരുമില്ല. അതായത് സിദ്ദിഖ് കാപ്പന് എതിരായ യുഎപിഎ കേസിൽ ഈ രേഖകളൊന്നും ആധാരമാക്കിയിട്ടില്ലെന്നു സാരം.

കാപ്പനെതിരെയുള്ള യുപി പൊലീസിന്റെ ഗുരുതരമായ കണ്ടെത്തലുകളും ആരോപണങ്ങളും എന്തെല്ലാമാണെന്ന് ഒന്ന് നോക്കാം.

  • കൊടും ഭീകരൻ ഡാനിഷ് അബ്ദുല്ലയുടെ കൂട്ടാളി.

ഒളിവിൽ കഴിഞ്ഞിരുന്ന സിമി ഭീകരൻ ഡാനിഷ് അബ്ദുല്ലയുമായി നിരന്തരം ബന്ധം പുലർത്തി. സിദ്ദിഖ് കാപ്പന്റെ ഫോൺ രേഖയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിലെടുത്ത ശേഷമാണ് അത് കള്ളപ്പേരിൽ ഒളിച്ചു കഴിഞ്ഞിരുന്ന ഡാനിഷ് അബ്ദുല്ലയാണെന്ന് യുപി പൊലീസ് കണ്ടെത്തിയത്. സിമിയുടെ ബോംബ് സ്ഫോടന കേസുകളിൽ പ്രതിയായ ഡാനിഷ് അബ്ദുല്ല പിടികിട്ടാ പുള്ളിയായി കഴിയുകയായിരുന്നു. ഡൽഹി കലാപത്തിൽ വരെ ആസൂത്രകനായിരുന്ന ഡാനിഷ് അബ്ദുല്ലയുടെ നിർദേശാനുസരമാണ് കാപ്പൻ പ്രവർത്തിച്ചിരുന്നത്. ഹത്രാസ് കേസിൽ കാപ്പനൊപ്പം പ്രതിയായി ഡാനിഷ് അബ്ദുല്ലയും ജയിലിലായി.

  • പോപ്പുലർ വിദേശ ഫണ്ട് എത്തിച്ചിരുന്ന റൗഫ് ഷെറീഫുമായുള്ള ബന്ധം

പോപ്പുലർ ഫ്രണ്ട് വിദേശത്തു നിന്നു ഫണ്ടു കടത്തുന്നതിനു ഉപയോഗിച്ചിരുന്നത് ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ പേരിൽ ഗൾഫിലുളള ബിസിനസ് അക്കൗണ്ടുകളിലൂടെയാണെന്നു വെളിപ്പെട്ടത് കാപ്പനെ ചോദ്യം ചെയ്തപ്പോഴാണ്. ഹത്രാസിൽ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോയ സിദ്ദിഖ് കാപ്പനും സംഘത്തിനുമായി കാർ വാങ്ങാനും ചെലവിനുമുള്ള പണം ലഭ്യമാക്കിയത് റൗഫ് ഷെരീഫാണ്. സിദ്ദിഖ് കാപ്പൻ പിടിയിലായതിനു പിന്നാലെ വിദേശത്തേക്കു കടക്കാൻ ശ്രമിച്ച റൗഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്തു കാര്യമായി ബിസിനസ് ഒന്നുമില്ലാത്ത റൗഫ് ഷെറീഫിന്റെ അക്കൗണ്ട് മുഖേന 100 കോടിയിലധികം രൂപയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിച്ചത്. റൗഫ് ഷെറീഫും ഹത്രാസ് കേസിൽ പ്രതിയായി യുപി ജയിലിലുണ്ട്.

  • പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡും ഭീകര പരിശീലവും വെളിപ്പെട്ടു.

പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ എൻസിഎച്ച്ആർഒയുടെ ഡൽഹിയിലെ ഓഫിസിൽ സിദ്ദിഖ് കാപ്പനൊപ്പം താമസിച്ചിരുന്ന അൻഷാദ് ബദറുദ്ദീനും ഫിറോസ് ഖാനും പിടിയിലാകാൻ ഇടയാക്കിയതും സിദ്ദിഖ് കാപ്പനുമായുള്ള നിരന്തര ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. യുപി പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ നിരീക്ഷണത്തിലായ ഇരുവരും യുപി ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലാകുന്നത് സ്ഫോടക വസ്തുക്കൾ സഹിതമാണ്. എൻഐഎയും തമിഴ്നാടിലെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിൽ പത്തനാപുരത്തും റാന്നിയിലും പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച ഭീകര പരിശീലനത്തെ കുറിച്ചു വിവരം ലഭിച്ചത്.

  • കാപ്പന്റെ ദുരൂഹമായ വിദേശയാത്രകൾ

ഓൺ ലൈൻ പത്രത്തിലെ തുച്ഛമായ വരുമാനത്തിലായിരുന്നു കാപ്പൻ ജീവിച്ചതെന്നതു കെട്ടുകഥ മാത്രമാണ്. ദക്ഷിണാഫ്രിക്കയിലും ജോർജിയയിലും ഗൾഫ് രാജ്യങ്ങളിലും കാപ്പൻ നടത്തിയ വിദേശയാത്രകൾ ആരുടെ ചെലവിലായിരുന്നുവെന്നതിനു തെളിവുകൾ യുപി പൊലീസിനു ലഭിച്ചിട്ടുണ്ട്. തീവ്രവാദത്തിനു സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനം വിദേശത്തു നിന്നു കാപ്പനു ലഭിച്ചതായി യുപി പൊലീസിനു തെളിവുകൾ കിട്ടിയിട്ടുണ്ട്.

മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകര പ്രവർത്തനമാണ് സിദ്ദിഖ് കാപ്പൻ നടത്തിയതെന്നു കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ കുറ്റം ചുമത്തിയിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷൻസ് കോടതിയിൽ നിന്നു ലക്നൗവിലെ എൻഐഎ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. കാപ്പനെയും കൂട്ടുപ്രതികളെയും മഥുര ജയിലിൽ നിന്നു ലക്നൗ ജയിലിലേക്കും മാറ്റി.

യുഎപിഎ കേസിൽ ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്ന സിദ്ദിഖ് കാപ്പനെ കെയുഡബ്ല്യൂജെ സർക്കാർ ഫണ്ട്, ബാങ്ക് തിരിമറി രേഖകളുടെ പേരിലാണ് യുപി പൊലീസ് കുറ്റം ചുമത്തിയതെന്ന ഉളുപ്പില്ലാത്ത പ്രചരണം നടത്താൻ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യാണു മുന്നിൽ നിൽക്കുന്നത്. സിപിഎമ്മും പോപ്പുലർ ഫ്രണ്ടുമായുള്ള അന്തർധാര അത്ര ശക്തമാണ്.

ഇരയെപ്പോലെ മോങ്ങുന്ന വേട്ടക്കാരന്റെ യാഥാർത്ഥ്യം

അതേ സമയം യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ പേരിൽ ഇരവാദവും കണ്ണീരുമായി വീണ്ടും ഇറങ്ങുകയാണ് ചില മാധ്യമങ്ങൾ. സിദ്ദിഖ് കാപ്പൻ പ്രതിയായ കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷൻസ് കോടതിയിൽ നിന്നു കേസ് ലക്നൗവിലെ എൻഐഎ പ്രത്യേക കോടതിയിലേക്കു മാറ്റി. സിദ്ദിഖ് കാപ്പനെയും കൂട്ടുപ്രതികളേയും മഥുര ജയിലിൽ നിന്നു ലക്നൗ ജയിലിലേക്കു മാറ്റി.

ദേശീയ മുഖ്യധാരാ മാധ്യമങ്ങൾക്ക് കാപ്പൻ കേസ് എന്താണെന്നു മനസിലായതിനാൽ ഇരവാദ വാർത്തകൾ കൊടുക്കുന്നത് അവസാനിപ്പിച്ചു. കാപ്പൻ കേസിന്റെ പേരിൽ ആഘോഷമായ പിരിവു നടത്തിയിരുന്ന കേസ് നടത്തിപ്പുകാരായ കെയുഡബ്ല്യൂജെക്കാർക്ക് കാപ്പന്റെ പേരു വാർത്താ തലക്കെട്ടുകളിൽ നിർത്താനാകുന്നില്ല. മുഖ്യധാരാ മാധ്യമങ്ങൾ തഴഞ്ഞപ്പോഴാണ് ‘ന്യൂസ് ലോൺട്രി’ പോലുള്ള ചവറുവില പോലുമില്ലാത്ത ചില പോർട്ടലുകളിൽ വാർത്ത പ്ലാന്റു ചെയ്ത് കൊട്ടിഘോഷിക്കാനുള്ള ശ്രമം അടുത്തിടെ തുടങ്ങിയത്.

ഡൽഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാർത്തകൾ ഗൾഫ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഇവർക്കു സംവിധാനമുണ്ട്. സഹതാപം കാശായി പിരിക്കാൻ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടുത്തിയാണു ഗൾഫിലെ പ്രചരണം.

കാപ്പൻ അറസ്റ്റിലായ 2020 ഒക്ടോബറിൽ നിന്നു 2021 ഡിസംബറിലെത്തുമ്പോൾ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഛായയിലുണ്ടായ പരിവർത്തനം മനസിലാക്കാതെയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ വിരഹദുഃഖ കദനകഥകൾ പിരിവിനായി ഉപയോഗിക്കുന്നതെന്നതാണ് തമാശ. ജോസഫ് മാഷിന്റെ കൈവെട്ടു സംഭവത്തിനു ശേഷം വാഹനാപകട കൊലപാതകങ്ങളിൽ സ്പെഷലൈസ് ചെയ്തിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ തനിനിറം 2021ൽ വെളിപ്പെട്ടു. മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ പോപ്പുലർ ഫ്രണ്ട് തൽസ്വരൂപം പുറത്തുകാട്ടി.

ആലപ്പുഴയിൽ നന്ദുവിന്റെ നിഷ്ഠൂര കൊലപാതകത്തോടെ പോപ്പുലർ ഫ്രണ്ട് കാപാലിക രൂപം കാട്ടി. ചാവക്കാട്ടും പാലക്കാട്ടും ആലപ്പുഴയിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡുകൾ അറകൊല നടത്തി. പ്രതികളെ പിടികൂടാതെ നാടുവിടാൻ പൊലീസിന്റെ സഹായമുള്ളപ്പോൾ ആരെ പേടിക്കാൻ.

പോപ്പുലർ ഫ്രണ്ടിൽ നിന്ന് അൽക്വൈദയിലേക്കുള്ള ദൂരം അധികമില്ലെന്നു കേരള ജനത തിരിച്ചറിഞ്ഞിട്ടും ചില മാധ്യമ വിദ്വാന്മാർ സിദ്ദിഖ് കാപ്പനെ ആട്ടിൻ തോലിട്ടു ചുമന്നു നടക്കുന്നതാണ് നിലവിലെ ദയനീയമായ കാഴ്ച.

കാപ്പൻ കേസ് രാജ്യത്തെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള നിഗൂഡതകളെല്ലാം പുറത്തു കൊണ്ടുവരാൻ കാരണമായെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നത്. സിദ്ദിഖ് കാപ്പനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതോടെ പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ട് സമാഹരണം, വിതരണം, ഭീകര പരിശീലനം, ഹിറ്റ് സ്ക്വാഡുകൾ തുടങ്ങിയവയെ കുറിച്ചെല്ലാം ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചു. കേരളത്തിൽ പത്തനാപുരത്തും റാന്നിയിലും പോപ്പുലർ ഫ്രണ്ട് ബോംബു നിർമാണ പരിശീലനം നടത്തിയതിലേക്കു വരെ എത്തിയതു സിദ്ദിഖ് കാപ്പൻ കേസിലെ പ്രതികളുടെ മൊഴികളിലൂടെയാണ്. ഇനിയെങ്കിലും കാപ്പന്റെ പേരിലുള്ള ഇരവാദവും മുതലക്കണ്ണീരും അവസാനിപ്പിക്കാൻ മലയാള മാധ്യമ പ്രവർത്തകർ തയാറാകണം.

(ലേഖകൻ ഐ ടി വിദഗ്ധനാണ്. സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ ഇംഗ്ളീഷിലും മലയാളത്തിലും വിവിധ മാദ്ധ്യമങ്ങളിൽ എഴുതാറുണ്ട്.  അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രം)

Tags: Rauf SherifPopular Front of India (PFI)up policepopular front of indiaHathras CaseSiddique Kappan
Share1TweetSendShare

Latest stories from this section

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

Discussion about this post

Latest News

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies