ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം 4.30നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1.6 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗ വ്യാപനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 24നും പ്രധാനമന്ത്രി കൊവിഡ് അവലോകന യോഗം വിളിച്ചിരുന്നു. തികഞ്ഞ ജാഗ്രത പുലർത്താൻ അന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നു.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഡെൽറ്റയേക്കാൾ മൂന്ന് മടങ്ങ് വ്യാപന ശേഷിയുള്ള ഒമിക്രോണാണ് നിലവിൽ രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.










