കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ കളിയിടുക്കൽ നിഷാദിന്റെയും കൂട്ടാളികളുടെയും ആസ്തി ഇഡി കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്നു ഇഡി അറിയിച്ചു.
മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ നല്ലൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് സൂചന. മോറിസ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ വിനിമയം നടത്താന്‍ അനുമതി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
Discussion about this post