തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ വേതന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന പി.എല്‍.സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് എളമരം കരീം. മുഖ്യമന്തിയും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി, സി.ഐ.ടിയു.സി തുടങ്ങി ആറു സംഘടനകള്‍ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പടെയുള്ള സമരരീതികളുമായി മുന്നോട്ട് പോകും.
500 രൂപ കൂലി എന്ന് തീരുമാനത്തില്‍ തൊഴിലാളികല്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം തോട്ടം ഉടമകളും നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മൂന്നാറില്‍ പെണ്‍ഒരുമയും ഐക്യട്രേഡ് യൂണിയനും നടത്തിവരുന്ന സമരം സജീവമായി തുടരുകയാണ്.
മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ മിനിമം വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയതിന് ശേഷം നാലു തവണ കൂലി നിശ്ചയിക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. എന്നാല്‍ വേതന കാര്യത്തില്‍ തീരുമാനമായില്ല.
Discussion about this post