കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയില്ലെങ്കിലും തങ്ങള്‍ ജയിക്കുമെന്ന് സി.പി.എം സ്ഥാനാര്‍ത്ഥികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഇരുവരും എറണാകുളം സി.ബി.ഐ കോടതിയില്‍ ഹാജരായി.
വോട്ടര്‍മാരില്‍ നല്ല വിശ്വാസമുണ്ടെന്നും അവര്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കാരായിമാര്‍ പറഞ്ഞു. കണ്ണൂരില്‍ പോകുന്നതിന് ഇവര്‍ക്ക് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. അതേ സമയം കൊച്ചിയില്‍ പ്രചരണപരിപായികളില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്.
ഫസല്‍ വധകേസ് പ്രതികളാണ് ഇരുവരും. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഇവരുടെ ജാമ്യം.
Discussion about this post