പത്തനംതിട്ട: ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയ എഴുത്തുകാരന്‍ ടി. പത്മനാഭനെതിരെ കോണ്‍ഗ്രസ് കെ.പി.സി.സി. വക്താവ് പന്തളം സുധാകരന്‍. പത്മനാഭന്റെ നടപടി ഭീതിജനകമാണെന്ന് പറഞ്ഞു.
സമൂഹം, പ്രത്യേകിച്ച് എഴുത്തുകാര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ പത്മനാഭന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല. ഇത് കൊലപാതകികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്ല്യമാണ്-സുധാകരന്‍ പറഞ്ഞു. തലശ്ശേരിയില്‍ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയോട് അദ്ദേഹം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post