ഡൽഹി: കരസേന ഉപമേധാവിയായി ലെഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെയെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജനുവരി 31ന് നിലവിലെ കരസേന ഉപമേധാവി ലെഫ്റ്റ്നന്റ് ജനറൽ സി പി മൊഹന്തിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
1982 ഡിസംബറിൽ സൈനിക സേവനം ആരംഭിച്ച ജെനറൽ പാണ്ഡെ യുകെയിലെ കാംബർലി സ്റ്റാഫ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് ഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. 37 വർഷത്തെ സൈനിക സേവനം കൈമുതലായുള്ള അദ്ദേഹം ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിൽ ഭാഗമായിരുന്നു.
നിലവിൽ കിഴക്കൻ ആർമി കമാൻഡിന്റെ ചുമതല വഹിക്കുകയാണ് ജെനറൽ പാണ്ഡെ. കശ്മീരിൽ സ്തുത്യർഹമായ സൈനിക സേവനം കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം എത്യോപ്യയിലെയും എറിത്രിയയിലെയും യുഎൻ മിഷന്റെ ഭാഗമായിരുന്നു.
Discussion about this post