തിരുവനന്തപുരം: സ്ത്രീ കർമ്മസേന എന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കേരള പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ പദ്ധതി. ഇതിലേക്ക് തെരഞ്ഞെടുക്കുന്നവർക്ക് യൂണിഫോമും പരിശീലനവും നൽകും. പദ്ധതിയുടെ വിശദരേഖ തയ്യാറാക്കിയത് ഡിജിപി അനിൽ കാന്ത് ആണെന്നാണ് റിപ്പോർട്ട്.
സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പോലെ കേരള പൊലീസിലെ പ്രത്യേകവിഭാഗമായിട്ടാകും സ്ത്രീ കർമ്മസേന പ്രവർത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതൽ സ്ത്രീസൗഹൃദമാക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനുമാണ് പുതിയ പദ്ധതിയെന്നാണ് കേരള പൊലീസ് പറയുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലുണ്ടാകുന്ന തരത്തിലാകും ഷെഡ്യൂൾ.
അതേസമയം പദ്ധതിയിൽ പി എസ് സി ഉദ്യോഗാർത്ഥികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിലെ ജോലിഭാരം ലഘൂകരിക്കാൻ കുടുംബശ്രീ അംഗങ്ങളെ ഉപയോഗിക്കുമോ എന്ന് ഇവർ ആശങ്കപ്പെടുന്നു. അങ്ങനെ വന്നാൽ പൊലീസിലും മിനിസ്റ്റീരിയൽ തസ്തികകളിലും നിയമനങ്ങൾ നടക്കാതിരിക്കുകയോ ഇഴയുകയോ ചെയ്യാൻ സാധ്യതയുള്ളതായി ഇവർ ഭയപ്പെടുന്നു.
Discussion about this post