എറണാകുളം ജില്ലയില്‍ അതിരൂക്ഷ കോവിഡ് വ്യാപനം. പരിശോധിക്കുന്നതില്‍ പകുതിപ്പേര്‍ക്കും കോവിഡ് പോസിറ്റീവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 50.86% ആണ്. ജില്ലയില്‍ 14,431 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 7,339 പേര്‍ക്ക് രോഗം വന്നു.
ജില്ലയില്‍ ഇന്ന് 7339 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 3. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 5592. ഉറവിടമറിയാത്തവര്‍ 1717. ആരോഗ്യ പ്രവര്‍ത്തകര്‍ 27.
ജില്ലയില്‍ ഇന്ന് 4888 പേര് രോഗ മുക്തി നേടി. ഇന്ന് 10081 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2396 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44279 ആണ്. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 33873 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14431 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post