ഡല്‍ഹി:കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നു. ദേശവ്യാപകമായി പ്രാദേശിക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അതില്‍ നേരിട്ട് പങ്കെടുക്കാനാണ് രാഹുലിന്റെ തീരുമാനം. പ്രക്ഷോഭത്തിന് രാഹുല്‍ ഗാന്ധി തന്നെയാണ് നേതൃത്വം നല്‍കുക.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം. സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളിലേക്കെത്താന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും തീരുമാനമുണ്ട്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വിവിധ തലത്തിലുള്ള 200 ലധികം നേതാക്കളുമായി രാഹുല്‍ ഗാന്ധി മാസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. എഐസിസി ഉന്നതധികാര സമിതി ഇതിന് ഉടന്‍ അന്തിമ അംഗീകാരം നല്‍കും.
ജില്ലാതലത്തിലുള്ള നേതാക്കന്മാരോട് അടക്കം ആശയവിനിമയം നടത്തുന്നതിന് രാഹുല്‍ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിക്കാനും നിര്‍ദ്ദേശമുണ്ട്. മമാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നടക്കുന്ന എഐസിസി സമ്മേളനത്തിനു ശേഷമാകും പുതിയ ദൗത്യവുമായി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങുക.
പുതിയ പദ്ധതികളെ കുറിച്ചുള്ള വിവിധ പിസിസികളുടെ നിര്‍ദേശങ്ങള്‍ എഐസിസി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. എഐസിസി പുനഃസംഘടനയും ഉടന്‍ നടന്നേക്കും.
Discussion about this post