തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരത്തെ ധനുവച്ചപുരത്ത് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.
രാത്രി ബൈക്കില്‍ എത്തിയ ഗുണ്ടാ സംഘം പ്രദേശത്തെ കോളജിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു. പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ച് കോളജിലേക്ക് വലിച്ചെറിഞ്ഞ അക്രമികള്‍ കോളജിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ തല്ലി തകര്‍ത്തു. കൂടാതെ കൊടിമരം നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ധനുവച്ചപുരം റെയില്‍വേ ക്രോസിന് അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിലേക്ക് പോയ ഗുണ്ടാസംഘം ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങളും അടിച്ചു തകര്‍ത്തു.
അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.
Discussion about this post