മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി സൂചനകള്‍. മന്ത്രിസഭയില്‍ നിന്ന് അംഗങ്ങളെ പിന്‍വലിക്കാന്‍ ശിവസേന നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അപമാനം സഹിച്ച് മന്ത്രിസഭയില്‍ തുടരില്ലെന്ന് ശിവസേന നേതാവ് അനില്‍ ദേശായി പറഞ്ഞു. കരി ഒയില്‍ പ്രയോഗത്ില്‍ ബി.ജെ.പിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. പ്രദേശിക പാര്‍ട്ടികളെ ഇല്ലാതാക്കാനുള്ള തന്ത്രം വിലപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന് നേരെ കരിമഷി പ്രയോഗം നടത്തിയതിനെതിരെ ആറ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം മഹാരാഷ്ട്രയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു.
Discussion about this post