ഡൽഹി: എൻസിസി കേഡറ്റുകൾ രാജ്യത്തിന് നൽകുന്ന സംഭാവനകളെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒരു ലക്ഷത്തോളം കേഡറ്റുകളെ കേന്ദ്ര സർക്കാർ പുതുതായി സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
എൻസിസിയിൽ നിന്നും എനിക്ക് കിട്ടിയ പരിശീലനവും ഇവിടെ നിന്ന് പഠിച്ച കാര്യങ്ങളും എന്നെ ശക്തിശാലിയും ചുമതലാബോധമുള്ളവനും ആക്കി. അടുത്തയിടെ എനിക്ക് ഒരു എൻസിസി അലുമ്നി കാർഡും ലഭിക്കുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. ഒരു യുവരാജ്യം ഇത്തരത്തിൽ ചരിത്രപരമായ ഒരു ആഘോഷത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ഏവരിലും വലിയ ഉന്മേഷമാണ് കാണാൻ സാധിക്കുന്നത്. ഇത് ഇന്ന് പരേഡ് ഗ്രൗണ്ടിലും പ്രകടമാണ്. ഇന്ത്യയുടെ ഈ യുവശക്തിയാണ് ഭാവിയിൽ നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് എൻസിസിയുടെ പ്രാധാന്യം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനായി ഉന്നതതല പരിശോധന സമിതി രൂപീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
Discussion about this post