ദേശീയ ഗെയിംസ് ഫണ്ട് മുന്‍സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു:ജേക്കബ് പുന്നൂസ
്
തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയ ഗെയിംസ് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്. ദേശീയ ഗെയിംസ് വേദിയല്ലാത്ത മറ്റു കായികാവശ്യങ്ങള്ക്കാണ് തുക വിനിയോഗിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇത്തരത്തില്‍ തുക വിനിയോഗിച്ചതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ യാതൊരു രീതിയിലുള്ള ധുര്‍ത്തും നടന്നിട്ടില്ലെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.ഇക്കാര്യം തെളിയിക്കാന്‍ ഏതുതരത്തിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്‍ സര്‍ക്കാറിന്റെ 2007 മുതലുള്ള ഫണ്ട് വിനിയോഗം സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നു മന്ത്രി തിരിവഞ്ചൂര്‍ രാധാകൃഷ്ണന് നേരത്തെ അറിയിച്ചിരുന്നു.
ദേശീയ ഗെയിംസുമായി വിദൂരബന്ധംപോലും ഇല്ലാത്ത വേദികള്‍ക്കായി കോടികള്‍ ചെലവാക്കിയെന്നു പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയത്തിന് അഞ്ചുകോടി രൂപ വകമാറ്റി. ആറ്റിങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി കോടികള്‍ ചെലവഴിച്ചു. മുന്‍കായികമന്ത്രി എം. വിജയകുമാറിന്റെ മണ്ഡലത്തിലുള്ള പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയത്തിനുപോലും ദേശീയ ഗെയിംസ് ഫണ്ട് ഉപയോഗിച്ചു.
ഇത്തരം ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ചു കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.
Discussion about this post