ജയ്പൂർ: രാജസ്ഥാനിലെ എണ്ണ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 3 കുട്ടികൾ ഉൾപ്പെടെ 4 പേർ മരിച്ചു. രാംഗഢിലെ ടർപന്റൈൻ ഫാക്ടറിയിലായിരുന്നു തീപിടുത്തം. നിലവിൽ അഗ്നിബാധ നിയന്ത്രണ വിധേയമാണ് എന്നാണ് റിപ്പോർട്ട്.
തീപിടുത്തത്തിന് പിന്നിൽ സാങ്കേതിക തകരാർ ആകാമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിയുടെ പ്രവർത്തനത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അട്ടിമറി സാധ്യത ഇല്ല എന്നാണ് ആദ്യ ഘട്ടത്തിൽ മനസ്സിലാകുന്നതെന്നും പൊലീസ് പറഞ്ഞു.
അപകടത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. വിശദമായ വാർത്താ സമ്മേളനം പിന്നീട് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.








