ഡല്‍ഹി : പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെ തുടക്കം. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ മേശപ്പുറത്ത് വയ്ക്കും. നാളെയാണ് ധനമന്ത്രി നിര്‍മല സീതാരാമന് പൊതുബജററ്റ് അവതരിപ്പിക്കുക. കടലാസ് രഹിത രൂപത്തില്‍ തന്നെയാകും ബജറ്റ് അവതരിപ്പിക്കുക.
ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും. അതേസമയം ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആശങ്ക പരക്കുന്ന സാഹചര്യത്തില്‍ ബജറ്റിന് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഹല്‍വ ചടങ്ങ് ധനമന്ത്രാലയം ഒഴിവാക്കിയിരുന്നു. പകരം പ്രധാനപ്പെട്ട ജീവനക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
Discussion about this post