രാജ്കോട്ട്: ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് കിഷൻ ബോലിയ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൗലാന ഖമർ ഗനി ഉസ്മാനിയുടെ വർഗീയ വിഷം ചീറ്റുന്ന കൂടുതൽ പ്രസംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണം അള്ളാഹുവിന്റെ ചെയ്തിയാണെന്നാണ് മൗലാന പറയുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഒന്നുകിൽ കൊല്ലാൻ, അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക എന്നും ഉസ്മാനി ആഹ്വാനം ചെയ്യുന്നു.
മുസ്ലീങ്ങൾക്കെതിരായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികൾക്ക് അള്ളാഹു നൽകിയ മറുപടിയാണ് ജനറൽ ബിപിൻ റാവത്തിന്റെ മരണം എന്നാണ് ഒരു പ്രസംഗത്തിൽ ഉസ്മാനി പറയുന്നത്. മുസ്ലീങ്ങളുടെ പ്രധാന ശത്രു ആർ എസ് എസ് ആണ്. വിശ്വാസികളായ മുസ്ലീങ്ങൾ ജിഹാദ് തുടങ്ങി വെച്ചാൽ നിങ്ങളുടെ എല്ലാ മിസൈലുകളും സൈനികരും നിഷ്പ്രഭരാകും. ജനുവരി 3ആം തീയതി ഫേസ്ബുക്കിൽ വന്ന പ്രസംഗത്തിൽ ഉസ്മാനി പറയുന്നു.
ഇസ്ലാമിന് പ്രാമുഖ്യം നൽകാൻ മുസ്ലീം നേതാക്കൾ തയ്യാറാകണം. അള്ളാഹുവിനെയും അദ്ദേഹത്തിന്റെ ആദർശത്തെയും പ്രചരിപ്പിക്കാൻ രാഷ്ട്രീയ ശക്തി ഉപയോഗിക്കണം. ഇസ്ലാമിന് വേണ്ടി ജിഹാദി ആകാൻ മുസ്ലീങ്ങൾ രംഗത്ത് വരണമെന്നും ഉസ്മാനി ആവശ്യപ്പെടുന്നു.
ഒട്ടും ഭയപ്പെടാതെ പ്രവാചകന്റെ മാനം കാക്കാൻ ഇസ്ലാമിക വിശ്വാസികൾ പ്രതിരോധം തുടരണമെന്നാണ് മൗലാന പറയുന്നത്. അവിശ്വാസികളെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്. സകല ശക്തിയും ഉപയോഗിച്ച് മുന്നോട്ട് വരണം. ഞാൻ ശിക്ഷിക്കപ്പെട്ടാലും നിങ്ങൾ ദൗത്യം തുടരണം. ഇന്ത്യയിൽ ഇന്ന് നടക്കുന്നതിനെ ചെറുക്കണം. സുരക്ഷയുടെ തണൽ വിട്ട് ഇസ്ലാമിക പണ്ഡിതന്മാർ പുറത്തു വരണമെന്നും മൗലാന ആവശ്യപ്പെടുന്നു.
Discussion about this post