കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.
കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ള സുപ്രധാന വ്യക്തികൾക്ക് അയച്ച കത്തിൽ നടി ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായി വാർത്ത വന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്തെത്തിയിരിക്കുന്നത്.








