മംഗലൂരു: അപമാനകരമായ രീതിയിൽ ഹിന്ദു ദേവതയുടെ വേഷം കെട്ടി മുസ്ലീം വിവാഹ സത്കാരത്തിന് നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ. ശിവന്റെ പ്രതിപുരുഷനായി തുളുനാട്ടുകാർ ആരാധിക്കുന്ന കൊറഗജ്ജ എന്ന ദൈവീക പുരുഷന്റെ വേഷം അപമാനകരമായ രീതിയിൽ ഉപയോഗിച്ച ഉമറുള്ള ബാസിത് എന്ന യുവാവാണ് അറസ്റ്റിലായത്. സംഭവം കേസ് ആയതിനെ തുടർന്ന് രാജ്യം വിടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബാസിതിനെയും കുടുംബാഗങ്ങളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 6ന് നടന്ന വിവാഹത്തിനായിരുന്നു യുവാവിന്റെ വിവാദ നൃത്തം. സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി യുവാവ് രംഗത്ത് വന്നിരുന്നു.
Discussion about this post