ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് താന്‍ ഏറെ പ്രതീക്ഷയര്പ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താന്‍ ഉറ്റുനോക്കുന്ന നേതാവെന്നും മിതാലി പ്രതികരിച്ചു. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനോട് പ്രതികരിക്കുകയായിരുന്നു മിതാലി. മിതാലിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മിതാലി ബഹുമാനിക്കുന്ന നേതാവാരാണെന്ന് അനുയായികളിലൊരാള്‍ ചോദിച്ചപ്പോഴാണ് മിതാലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമര്‍ശിച്ചത്.
ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ആഭ്യന്തര ടീമില്‍ എത്താന്‍ എന്താണ് വഴിയെന്ന ചോദ്യത്തിനും മിതാലി മുപടി നല്‍കുന്നുണ്ട്. ഓരോ സംസ്ഥാനത്തും ക്രിക്കറ്റ് അസോസിയേഷന് ട്രയല്‍സ് നടത്തുന്നുണ്ട്. ഗ്രാമങ്ങളില്‍ നിന്ന് പ്രതിഭകളുള്ള ധാരാളം കുട്ടികള്‍ ട്രയല്‍സില്‍ ചേരുന്നു. വളരെ കഴിവുള്ള ചിലരെ തിരഞ്ഞെടുക്കുന്നു.’മിതാലി വ്യക്തമാക്കി.
നിങ്ങളുടെ ഗ്രാമം ഉള്‍പ്പെടുന്ന ജില്ലയിലെ ഏതെങ്കിലും കോച്ചിംഗ് ക്യാമ്പുകളില്‍ നിങ്ങളുണ്ടെങ്കില്‍ അത് സഹായമാകുമെന്നും മിതാലി കൂട്ടിചേര്‍ത്തു. എല്ലാ ജില്ലകളിലും ധാരാളം കോച്ചിംഗ് ക്യാമ്പുകളുണ്ടെന്നും മിതാലി പറഞ്ഞു.
വെബ് സീരീസുകളുടെ ഒരു ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും ഡല്‍ഹി ക്രൈം, ദി ഏലിയനിസ്റ്റ്, ദി വീല്‍ ഓഫ് ടൈം, ഷാഡോ ഹണ്ടേഴ്സ് & ദി വിച്ചര്‍ എന്നിവ അവയില്‍ ചിലതാണെന്നും മിതാലി രാജ് മറുപടി നല്കി. താന്‍ അടുത്തിടെ ഇമിറ്റേഷന്‍ ഗെയിമും ഷേര്‍ഷാ സിനിമകളും കണ്ട് ആസ്വദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രിയപ്പെട്ട സിനിമകളെകുറിച്ചും അഭിനേതാക്കളെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു മിതാലി രസകരമായി മറുപടി നല്‍കിയത്. കാരെന് റോള്‍ട്ടണ്‍, നീതു ഡേവിഡ്, കാതറിന് ബ്രണ്ട്, മെഗ് ലാനിങ്ങ് എന്നിവരെ തന്റെ പ്രിയപ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങളാണെന്നും മിതാലി പറഞ്ഞു. അതേസമയം പുരുഷന്മാരില് സച്ചിന് ടെണ്ടുല്‍ക്കര്‍, മൈക്കല്‍ ബെവന്, റിക്കി പോണ്ടിംഗ്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരും മിതാലി പരാമര്‍ശിച്ചു.
Discussion about this post