പത്തനംതിട്ട: അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറോണിയോസ് തമിഴ്നാട്ടിൽ അറസ്റ്റിലായി. താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിനാണ് ബിഷപ്പ് അറസ്റ്റിലായത്. വികാരി ജനറൽ ഷാജി തോമസ് മണിക്കുളവും പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും അറസ്റ്റിലായി. അറസ്റ്റിലായ എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു.
അറസ്റ്റിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post