കോഴിക്കോട് കൊയിലാണ്ടിയില്‍ പെരുമ്പാമ്പുമായി മദ്യലഹരിയില്‍ യുവാവിന്റെ സ്കൂട്ടര്‍ സവാരി. വഴിയില്‍ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു ആണ് പെരുമ്പാമ്പിനെയും കൊണ്ട് സ്കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്.റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ജനുവരി 29ന് നടന്ന സംഭവത്തിന്റെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്.
ഇത് എന്റെ മുത്തുമോന് എന്ന് പറഞ്ഞാണ് ജിത്തു പാമ്പിനെ എടുത്തുയര്‍ത്തുന്നത്. മോന് പറയുന്നത് കേള്‍ക്ക് നമ്മള് കള്ള് കുടിക്കാന്‍ പോകുകയല്ലേ, എങ്ങോട്ടും പോകുരുതേ വണ്ടിയുടെ പുറകേ തന്നെ ഇരിക്കണേ’ എന്ന് ജിത്തു വീഡിയയോയില്‍ പറയുന്നുണ്ട്.സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.
ജിത്തുവിന്റെ മൊഴി രേഖപ്പെടുത്തി. ആവശ്യമെങ്കില്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവാവിന് പാമ്പ് പിടുത്തത്തില്‍ വൈദഗ്ധ്യമില്ലെന്നും മദ്യലഹരിയിലാണ് പാമ്പുമായി യാത്ര ചെയ്തതെന്നും വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
Discussion about this post