യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ചപ്രൗളിയിലെ സ്ഥാനാര്‍ത്ഥി സഹേന്ദ്ര രമലയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.
ബാഗ്പതിലാണ് ബിജെപി റോഡ് ഷോ സംഘടിപ്പിച്ചത്. നൂറിലധികം പേര് റോഡ് ഷോയില്‍ പങ്കെടുത്തിയിരുന്നു. കാറുകളും, ട്രാക്ടറുകളും അണിനിരത്തിയായിരുന്നു റോഡ് ഷോ. ഇതിനിടെ ഒരു സംഘം ആളുകള്‍ രമലയുടെ വാഹന വ്യൂഹം ആക്രമിക്കുകയായിരുന്നു. വലിയ കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇത് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെയും അക്രമികള്‍ മര്‍ദ്ദിച്ചു. വലിയ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രമല രക്ഷപ്പെട്ടത്. രമലയെ ലക്ഷ്യമിട്ട അക്രമികളെ അംഗരക്ഷകര്‍ തടയുകയായിരുന്നു. മര്‍ദ്ദനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post