മുംബൈ: 2022 സീസണിലെ മുഴുവന്‍ ഐപിഎൽ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍. വാംഖഢെ സ്റ്റേഡിയം(മുംബൈ), ബ്രബോണ്‍ സ്റ്റേഡിയം(മുംബൈ), ഡി വൈ പാട്ടീല്‍ സ്റ്റേഡിയം(നവി മുംബൈ), റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം(നവി മുംബൈ), മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം(പുനെ) എന്നിവിടങ്ങളിലാകും മത്സരങ്ങൾ നടക്കുക.
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഐപിഎൽ പൂർണ്ണമായും ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്. ബെംഗളൂരുവില്‍ ഫെബ്രുവരി 12, 13 തിയതികളിലായി നടക്കുന്ന മെഗാതാരലേലത്തിന് ശേഷം സീസണിലെ മത്സരക്രമം പ്രഖ്യാപിക്കും.
നാളെ മുതൽ ബംഗലൂരുവിൽ ആരംഭിക്കുന്ന മെഗാതാരലേലത്തിൽ 590 താരങ്ങളാണ് പങ്കെടുക്കുന്നത്. ആകെ താരങ്ങളില്‍ 370 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 220 താരങ്ങള്‍ വിദേശികളാണ്.
Discussion about this post