ഡൽഹി: ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് കേന്ദ്ര സർക്കാർ രണ്ട് മാസത്തിനിടെ റദ്ദാക്കിയത് 60 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് നടപടിയെടുത്തത്. യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
55 യൂട്യൂബ് ചാനലുകളാണ് റദ്ദാക്കിയിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും രണ്ടു വീതവും ഫെയ്സ്ബുക്കിൽ ഒരെണ്ണവും റദ്ദാക്കിയിട്ടുണ്ട്. പാകിസ്താൻ സ്പോൺസർ ചെയ്ത യൂട്യൂബ് ചാനലുകളാണ് പ്രധാനമായും റദ്ദാക്കിയിരിക്കുന്നത്.
ഫാക്ട് ചെക്കിങ് യൂണിറ്റിലെ പരിശോധനകളുടെയും 2021 ഫെബ്രുവരിയിൽ നിലവിൽവന്ന ഐ.ടി. ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് നടപടി. വാർത്താവിതരണ മന്ത്രാലയം സ്വമേധയാ എടുത്ത കേസുകളും ദേശീയ അന്വേഷണ ഏജൻസികളായ ഐ.ബി, റോ, വിവിധ സേനാവിഭാഗങ്ങൾ എന്നിവ കൈമാറിയ കേസുകൾ പ്രകാരവുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post