സൂറത്ത്: സൂറത്തിലെ ആം ആദ്മി പാർട്ടി കൗൺസിലർ കുന്ദൻ കോദിയ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിൽ ജനാധിപത്യമില്ലെന്നും മറ്റ് അംഗങ്ങളുടെ പരിഹാസവും വ്യക്തിഹത്യയും അതിരു കടന്നത് കൊണ്ടാണ് താൻ പാർട്ടി വിടുന്നതെന്നും അവർ പറഞ്ഞു.
2021 ഫെബ്രുവരി മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് കുന്ദൻ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധിനഗറിൽ ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേലയുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇവർ ബിജെപിയിൽ ചേർന്നത്.
ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ബിജെപിയിൽ ചേരുന്ന ആറാമത്തെ ആം ആദ്മി പാർട്ടി കൗൺസിലറാണ് കുന്ദൻ കോദിയ. നേരത്തെ വിപുൽ മൊവാലിയ, ഭാവന സോളങ്കി, ജ്യോതിക ലതിയ, റുത കകാഡിയ, മനീഷ കുകാഡിയ എന്നിവർ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post