മധുബനി: ബിഹാറിലെ മധുബനി റെയിൽവേ സ്റ്റേഷനിൽ ആളൊഴിഞ്ഞ ട്രെയിനിന് തീ പിടിച്ചു. ട്രെയിനിന്റെ അഞ്ച് കോച്ചുകൾ കത്തി നശിച്ചു. ജയനഗർ- ഡൽഹി സ്വതന്ത്രത സേനാനി എക്സ്പ്രസ്സിനാണ് തീ പിടിച്ചത്.
സ്റ്റേഷൻ അധികൃതരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പിടുത്തത്തിന്റെ കാരണവും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post