ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധകലുഷിതമായ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ദൗത്യത്തിന് ‘ഓപറേഷന് ഗംഗ’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ ഭാഗമായി 219 പേരുമായുള്ള ആദ്യ വിമാനം 7.50ഓടെ മുംബൈയിലിറങ്ങി. ഉക്രെയ്ന്റെ അയല്‍രാജ്യമായ റൊമാനിയയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അശ്രാന്ത പരിശ്രമത്തിലാണെന്ന് തിരികെയെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് ദൗത്യത്തിന്റെ പേരായ ‘ഓപറേഷന് ഗംഗ’ പ്രഖ്യാപിച്ചത്. രക്ഷാദൗത്യത്തിന് നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയില്‍ ഇറങ്ങിയ വിമാനത്തില്‍ മലയാളികളായ 27 പേരാണ് തിരികെയെത്തിയത്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ഥികള്‍ ഉക്രെയ്നിലുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്.
Discussion about this post