ധർമശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇഷാന്റെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ശ്രീലങ്കൻ പേസ് ബൗളർ ലഹിരു കുമാര എറിഞ്ഞ 146 കിലോമീറ്റർ വേഗതയുള്ള ബൗൺസറാണ് ഇഷാന്റെ തലയിൽ കൊണ്ടത്.
ഇന്ത്യൻ ഇന്നിംഗ്സിലെ നാലാം ഓവറിലായിരുന്നു സംഭവം. പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് ഇഷാന്റെ ഹെൽമെറ്റിൽ കൊണ്ടത്. കളി തുടരരുതെന്ന് ടീം ഫിസിയോ നിർദേശിച്ചെങ്കിലും ബാറ്റിംഗ് തുടർന്ന ഇഷാൻ 15 പന്തിൽ 16 റൺസ് നേടി പുറത്താകുകയായിരുന്നു.
പരിക്ക് ഗുരുതരമാണെങ്കിൽ ഇഷാൻ ഇന്ന് നടക്കുന്ന മൂന്നാം ട്വെന്റി 20യിൽ കളിച്ചേക്കില്ല. മത്സരത്തിൽ ഫീൽഡിംഗിനിടെ തള്ളവിരലിന് പരിക്കേറ്റ ശ്രീലങ്കൻ താരം ദിനേശ് ചാൻഡിമലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും കാംഗ്രയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post