ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ഡൽഹിയിലെത്തിയത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് നാട്ടിലെത്തിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ഗംഗക്ക് കരുത്ത് പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ്.
കൂടാതെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും പുറത്തു കടക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്. ഇതിനായി ട്രെയിനുകളും മറ്റ് എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്താൻ എംബസി നിർദേശിച്ചു
Discussion about this post